ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹ്യവും തന്ത്രപരവുമായ ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യൻ സേന ഭീകരർ ഇല്ലാതാക്കിയവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കി. ഭീകരർക്കും യജമാനർക്കും ഒളിത്താവളങ്ങൾ സുരക്ഷിതമല്ലെന്നതിന് തെളിവാണ് ഓപ്പറേഷൻ സിന്ദൂർ. സ്വന്തം മണ്ണിൽ ഭീകരാക്രമണമുണ്ടായാൽ ഇന്ത്യക്ക് എന്തുചെയ്യാനാവുമെന്ന് ലോകം കണ്ടു. ഭീകരതയ്‌ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതാണ് പുതിയ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഒാപ്പറേഷനിൽ ഇന്ത്യ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |