പാട്ന: ആർ.ജെ.ഡി എം.എൽ.എ ഭരത് ബിന്ദ് ബി.ജെ.പിയിൽ ചേർന്നു. ബി.എസ്.പി ബീഹാർ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഭരത് ബിന്ദ് 2020ലാണ് ആർ.ജെ.ഡിയിൽ എത്തിയത്. ബീഹാറിൽ ബി.ജെ.പി – ജനതാദൾ(യു) സർക്കാർ അധികാരമേറ്റ ശേഷം ആർ.ജെ.ഡിയുടെ അഞ്ചാമത്തെ എം.എൽ.എയാണ് ബി.ജെ.പിയിൽ ചേരുന്നത്. കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും കൂറുമാറിയിരുന്നു.
ആർ.ജെ.ഡി എം.എൽ.എമാരായിരുന്ന പ്രഹ്ലാദ് യാദവ്, ചേതൻ ആനന്ദ്, വീണ ദേവി, സംഗീത ദേവി, കോൺഗ്രസ് എം.എൽ.എമാരായിരുന്ന മുരാരി പ്രസാദ് ഗൗതം, സിദ്ധാർഥ് സൗരവ് എന്നിവരാണ് നേരത്തേ ബി.ജെ.പിയിൽ ചേർന്നത്. കൂറുമാറിയ എം.എൽ.എമാരെ അയോഗ്യരാകാൻ ആർ.ജെ.ഡിയും കോൺഗ്രസും നടപടികളാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |