2024ൽ 21 സംസ്ഥാനങ്ങളിലും ഡെങ്കി മരണമില്ല.
തിരുവനന്തപുരം : രാജ്യത്ത് ഡെങ്കിപ്പനി മരണങ്ങൾ കൂടുതൽ കേരളത്തിലെന്ന് കേന്ദ്ര റിപ്പോർട്ട്. ആറുവർഷത്തിനിടെ 301പേർ മരിച്ചെന്നാണ് നാഷണൽ സെന്റർ ഫോർ വെക്ടർ ബോൺ ഡിസീസസ് കൺട്രോളിന്റെ കണക്ക്. 2019 മുതൽ 2024 വരെ കേന്ദ്രഭരണ പ്രദേശമടക്കം 36 സംസ്ഥാനങ്ങളിലായി 11,04,198 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ, 1516 മരണങ്ങളാണുണ്ടായത്. ഇതിൽ കൂടുതലും കേരളത്തിലാണ്. ഈ കാലയളവിൽ കേരളത്തിൽ 52,694 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2023ലും,, 2024 ലുമാണ് ഏറ്റവും കൂടുതൽ മരണം..
. 2023ൽ 153 പേരും 2024 ൽ 71 പേരും മരിച്ചതായാണ് കണക്ക്. 2023ൽ 17,426 പേർക്കും 2024ൽ 18,534 പേർക്കുമാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിൽ ഇക്കാലയളവിൽ ഒരു ഡെങ്കിപ്പനി മരണം
പോലും റിപ്പോട്ട് ചെയ്തിട്ടില്ല.. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ലക്ഷദ്വീപ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളാണിവ. 2024ൽ 21സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി മരണങ്ങളില്ലെന്നും റിപ്പോർട്ടിലുണ്ട്. കേരളം കഴിഞ്ഞാൽ തൊട്ടടുത്ത് മഹാരാഷ്ട്രയാണ്-ആറുവർഷത്തിനിടെ 189 ഡെങ്കിമരണം. മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിൽ 171 മരണവും രാജസ്ഥാനിൽ 147 മരണവും ഉത്തർപ്രദേശിൽ 132 മരണവും റിപ്പോർട്ട് ചെയ്തു. ഈവർഷം ഒന്നരമാസത്തിനിടെ കേരളത്തിൽ നാല് ഡെങ്കി മരണം സംഭവിച്ചു.
വാക്‌സിൻ ഉടൻ
ഈഡിസ് കൊതുകുകൾ പരത്തുന്ന നാല് സീറോ ടൈപ്പ് ഡെങ്കികൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള വാക്സിൻ രാജ്യത്ത് കണ്ടെത്തി. എല്ലാ സംസ്ഥാനങ്ങളെയും പങ്കാളികളാക്കികൊണ്ടുള്ള വാക്‌സിന്റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്.
വർഷം,ഡെങ്കി കേസുകൾ,മരണങ്ങൾ
2019...........4656.................16
2020..........4399...................5
2021.........3251...................27
2022.........4432...................29
2023.........17426...............153
2024.........18534................71
ഡെങ്കി പനിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.പനി കേസുകൾ എത്രമാത്രം കണ്ടെത്തുന്നുവെന്നത് ആരോഗ്യസംവിധാനങ്ങളെ ആശ്രയിച്ചിരിക്കും. കേരളവും മഹാരാഷ്ട്രയും മികച്ച നിലയിലാണ്. അതാണ് പനിക്കുള്ള കാരണം കൃത്യമായി കണ്ടെത്തുന്നത്..
-ഡോ.രാജീവ് ജയദേവൻ
കൺവീനർ,
റിസർച്ച് സെൽ, ഐ.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |