ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എ.ടി.എ.ജി.എസ് പീരങ്കി (അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം) വാങ്ങുന്നതിന് 7000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് അനുമതി. കരസേനയ്‌ക്കായി 307 പീരങ്കികൾ വാങ്ങാനാണ് പ്രതിരോധ കാര്യ മന്ത്രിസഭാ സമിതി (സി.സി.എസ്) അംഗീകാരം നൽകിയത്. അടുത്തയാഴ്‌ച കരാറിൽ ഒപ്പിടും.
സൈന്യത്തിന്റെ ഭാഗമായാൽ സിക്കിമും അരുണാചൽ പ്രദേശടക്കമുള്ള ചൈനാ അതിർത്തിയിലാകും വിന്ന്യസിക്കുക. 'മെയ്‌ക്ക് ഇൻ ഇന്ത്യ" സംരംഭത്തിനു കീഴിൽ ഡി.ആർ.ഡി.ഒയും ഇന്ത്യ കമ്പനികളായ ഭാരത് ഫോർജ്, ടാറ്റാ അഡ്വാൻസ്‌ഡ് സിസ്റ്റംസ് എന്നിവരും ചേർന്നാണ് പീരങ്കി വികസിപ്പിച്ചത്.
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ 155 എം.എം പീരങ്കിയാണിത്. 2013 ലാരംഭിച്ച എ.ടി.എ.ജി.എസ് പദ്ധതിക്ക് കീഴിലാണ് പീരങ്കി നിർമ്മിച്ചത്. നിലവിലുള്ള 105 എം.എം, 130 എം.എം പീരങ്കികൾക്ക് ഇവ പകരക്കാരും.
48 കിലോമീറ്റർ പ്രഹര ശേഷി
രണ്ടു ചക്രമുള്ള ടോവിംഗ് വാഹനം
52 കാലിബർ നീളമുള്ള ബാരൽ
45-48 കിലോമീറ്റർ വരെ പ്രഹര ശേഷി
ബാരൽ, മസിൽ ബ്രേക്ക്, ബ്രീച്ച് മെക്കാനിസം, ഫയറിംഗ് ആൻഡ് റീകോയിൽ സിസ്റ്റം, നാവിഗേഷൻ, മസിൽ വെലോസിറ്റി റഡാർ, സെൻസർ തുടങ്ങിയവ തദ്ദേശീയമായി രൂപകല്പന ചെയ്‌തത്.
വിദേശ സ്‌പെയർപാർട്സുകളെ ആശ്രയിക്കേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |