ന്യൂഡൽഹി : രാജ്യം അതീവ വേദനയോടെയും ഞെട്ടലോടെയുമാണ് ജമ്മു കാശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണ വാർത്ത കേട്ടതും കണ്ടതും. മുൾമുനയുടെ മണിക്കൂറുകളിലൂടെയാണ് ഇന്നലെ വൈകുന്നേരം പഹൽഗാം കടന്നു പോയത്. പഹൽഗാമിലെ സുപ്രധാന വിനോദസഞ്ചാര സ്പോട്ടുകളിലൊന്നായ ബൈസരൻ ഭീകരർ അക്രമത്തിനായി തിരഞ്ഞെടുത്തത് കൃത്യമായ ആസൂത്രണത്തിന്റെ തെളിവാണെന്ന് സുരക്ഷാസേന വിലയിരുത്തുന്നു. അടുത്തകാലത്തൊന്നും ഇത്രയധികം സിവിലിയൻമാരെ ഭീകരർ കൂട്ടക്കൊല നടത്തിയ സംഭവങ്ങളില്ല. ബൈസരൻ താഴ്വരയുടെ ഭംഗി ആസ്വദിക്കുകയായിരുന്ന വിനോദസഞ്ചാരികളെ തിരഞ്ഞുപിടിച്ച് അവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷമാണ് ഭീകരർ നിറയൊഴിച്ചതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. 'മിനി സ്വിറ്റ്സർലൻഡ്' കാണാനാണ് മഞ്ജുനാഥും ഭാര്യ പല്ലവിയും ഇളയമകൻ അഭിജെയിയും ബൈസരിനിലെത്തിയത്. 47 വയസുള്ള, റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ് ചെയ്യുന്നയാളാണ് മഞ്ജുനാഥ്. കുതിരപ്പുറത്തു കയറി മാത്രം വരാൻ കഴിയുന്ന മേഖലയിൽ ഇന്നലെയാണ് കുടുംബമെത്തിയത്. ആ സമയത്ത് തനിക്കും കുട്ടിക്കും വിശന്നപ്പോൾ തൊട്ടടുത്തുള്ള കടയിലേക്ക് മഞ്ജുനാഥ് ഭക്ഷണം വാങ്ങാൻ പോയെന്ന് ഭാര്യ പല്ലവി പറഞ്ഞു. ആ സമയത്ത് വെടിയൊച്ചകൾ കേട്ടു. ഞാൻ ഓടി കടയുടെ അടുത്ത് എത്തിയപ്പേോൾ ഭർത്താവ് തറയിൽ കിടക്കുന്നതാണ് കണ്ടത്. അദ്ദേഹത്തിന് വെടിയേറ്റിരുന്നു. കർണാടകയിൽ നിന്നുള്ള കൂടുതൽ ആൾക്കാർ അവിടെയുണ്ടായിരുന്നു. ഈ സമയം തന്നെയും വെടിവയ്ക്കാൻ ഭീകരനോട് പറഞ്ഞപ്പോൾ മോദിജിയോട് പറയൂ എന്നായിരുന്നു മറുപടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |