ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയോട് ചേർന്ന സ്റ്റോർ റൂമിൽ നോട്ടുകൂമ്പാരം കണ്ടെത്തിയതിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു,ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ,കർണാടക ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അനു ശിവരാമൻ എന്നിവരടങ്ങിയ സമിതിയാണ് വിഷയം അന്വേഷിച്ചത്. റിപ്പോർട്ട് പരിശോധിച്ച് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. അതേസമയം,റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിടണമെന്ന് ചില മുതിർന്ന അഭിഭാഷകർ ആവശ്യപ്പെട്ടു. അതറിയാൻ അവകാശമുണ്ടെന്ന് അഡ്വ. ഇന്ദിരാ ജയ്‌സിംഗ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഖന്ന റിപ്പോർട്ട് പരസ്യമാക്കണമെന്ന താത്പര്യവും പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |