ഏറ്റവും അപകടകാരികളായ പാമ്പുകളിലൊന്നാണ് മൂർഖൻ. പ്രകോപിപ്പിച്ചാൽ അത് പെട്ടെന്ന് കൊത്തുമെന്ന കാര്യത്തിൽ സംശയമില്ല. പല തരത്തിലുള്ള അന്ധവിശ്വാസങ്ങളൊക്കെ പാമ്പിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. ഇത്രയും അപകടകാരിയായിട്ടുപോലും ചിലർ ശ്രദ്ധനേടാനായി ഉഗ്ര വിഷമുള്ള പാമ്പുകളെവച്ച് സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്യാറുണ്ട്. അത്തരത്തിലൊരു റീലാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഒരാൾ പാമ്പിന് കണ്ണാടി കാണിച്ചുകൊടുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് പിന്നെ അവിടെ നടന്നത്. കണ്ണാടിയിൽ തന്റെ രൂപം കണ്ടെന്ന പോലെ പാമ്പ് കുറേ സമയം അതിൽ നോക്കി നിൽക്കുന്നു. തുടർന്ന് കണ്ണാടി കൊത്താൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ബോളിവുഡ് സിനിമയായ നാഗിനിലെ 'തേരേ ഇഷ്‌ക് കാ മുജ് പർ ഹുവാ യേ അസർ ഹേ' എന്ന ഗാനം പശ്ചാത്തലത്തിൽ നൽകിയിട്ടുണ്ട്.
@salman_pathan230 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 1.06 കോടിയിലധികം പേരാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നയാളെ രൂക്ഷമായി വിമർശിക്കുകയാണ് മിക്കവരും ചെയ്യുന്നത്. പാമ്പിനെക്കൊണ്ട് ഇങ്ങനെ കോമാളിത്തരം കാണിക്കരുതെന്നും അപകടമാണെന്നുമൊക്കെയാണ് കമന്റുകൾ.നിരവധി പേർ വീഡിയോ ലൈക്ക് ചെയ്‌തിട്ടുമുണ്ട്.
View this post on Instagram A post shared by Salman pathan narwar (@salman_pathan230)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |