ന്യൂഡൽഹി: ഇന്ത്യാ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് അടച്ച പഞ്ചാബിലെ അട്ടാരി-വാഗാ അതിർത്തി വഴി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ട്രക്കുകൾ കടത്തിവിട്ടു. ഇന്ത്യയിലേക്ക് ഉണക്ക മുന്തിരി അടക്കം വസ്‌തുക്കളുമായി വന്ന എട്ട് ട്രക്കുകളാണ് ഇന്നലത്ത കടത്തി വിട്ടത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 150 ട്രക്കുകൾ അതിർത്തി അടച്ചതിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നുണ്ട്. ബാക്കി ട്രക്കുകളും ഉടൻ അതിർത്തി കടക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താക്കിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നാണ് അതിർത്തി തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |