മുംബയ്: റീൽ ചിത്രീകരണത്തിനായി ഓടുന്ന ആഡംബര കാറിന്റെ ബോണറ്റിൽ നിന്ന് നൃത്തം ചെയ്ത യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ. നവി മുംബയിലാണ് സംഭവം. നസ്മീൻ സുൽദേ (24), വാഹനം ഓടിച്ച അൽ ഫേഷ് ഷെയ്ഖ് (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ കേസെടുക്കുകയായിരുന്നു. വീഡിയോയിൽ കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ അവ്യക്തമായിരുന്നെങ്കിലും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. റീൽ ചിത്രീകരണം ഒരു യാത്രികൻ മൊബൈലിൽ പകർത്തി സാമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നീട് യുവതി തന്നെ വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. ഷെയ്ഖിന് ലൈസൻസ് ഇല്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും പേരിൽ ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ യുവതിക്ക് യൂട്യൂബിൽ പത്ത് ലക്ഷത്തിലധികം സബ്സ്‌ക്രൈബർമാരുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |