ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടണും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക വാണിജ്യ കരാറിലൂടെ ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മത്സരം മറികടന്ന് ഇന്ത്യൻ തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും യു.കെ വിപണി കൈയടക്കാം. കരകൗശല ഉൽപ്പന്നങ്ങളുടെ കയറ്റുമതി കൂടും. സമുദ്രോത്പന്നങ്ങൾ, പാൽ, മാംസ ഉൽപ്പന്നങ്ങൾക്കും നേട്ടം.
ഇരു രാജ്യങ്ങളും കഴിഞ്ഞ മൂന്നുവർഷമായി തുടരുന്ന ചർച്ചകൾ പലവട്ടം വഴിമുട്ടിയെങ്കിലും ഇക്കഴിഞ്ഞ മേയിലാണ് അന്തിമ ധാരണയിൽ എത്താൻ കഴിഞ്ഞത്. ഇന്ത്യൻ കാർഷിക, വ്യാവസായിക മേഖലകളെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ ഇറക്കുമതി ഇളവു നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്.
ബ്രിട്ടണിൽ നികുതി നീക്കുന്ന മറ്റ് ഉൽപന്നങ്ങൾ
(ബ്രാക്കറ്റിൽ നിലവിലെ നികുതി)
മരം/പേപ്പർ(10%), ടെക്സ്റ്റൈൽ/വസ്ത്രങ്ങൾ(12%), ഗതാഗതം/ഓട്ടോ (18%), അലുമിനിയം(10%), ഇരുമ്പ്-ഉരുക്ക് (2%)
ചെമ്പ്(4%), ലെഡ്, നിക്കൽ(2%), ഓർഗാനിക് കെമിക്കൽസ്(8%)
ഇൻഓർഗാനിക് കെമിക്കൽസ് (4%), മറ്റു രാസവസ്തുക്കൾ(8%)
ഇലക്ട്രിക്കൽ യന്ത്രങ്ങൾ(14%), ഫർണിച്ചർ/സ്പോർട്സ് സാധനങ്ങൾ(4%)
രത്നങ്ങളും ആഭരണങ്ങളും(4%), ഹെഡ്ഗിയർ/ഗ്ലാസ്/സെറാമിക്(12%)
ഉപകരണങ്ങൾ/ക്ലോക്കുകൾ(6%), തുകൽ/പാദരക്ഷകൾ(16%)
മെക്കാനിക്കൽ യന്ത്രങ്ങൾ(8%), ധാതുക്കൾ(8%), ആയുധങ്ങൾ/വെടിക്കോപ്പുകൾ(2%),
ഓഫീസ് ഇല്ലെങ്കിലും യു.കെയിൽ
ഇന്ത്യക്കാർക്ക് 2 വർഷം തങ്ങാം
പ്രകാരം ഇന്ത്യൻ പ്രൊഫഷണലുകൾക്ക്
യു.കെയിൽ ഓഫീസ് ഇല്ലെങ്കിലും രണ്ടു വർഷം വരെ 35 മേഖലകളിൽ പ്രവർത്തിക്കാമെന്ന് സൂചന. നിലവിൽ ഒരു ലക്ഷത്തോളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാരുടെ ആയിരം സ്ഥാപനങ്ങളുമുണ്ട്.
സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് വിഹിതം അടയ്ക്കുന്നതിൽ ആദ്യ മൂന്നു വർഷം ഇളവ് നൽകും. താത്കാലികമായി താമസിക്കുന്നതിനും ജോലി ലഭിക്കുന്നതിനും സഹായം. അദ്ധ്യാപകർ, സംഗീതജ്ഞർ, യോഗാ പരിശീലകർ, പാചക വിദഗ്ദധർ തുടങ്ങിയവർക്കും ഗുണം ചെയ്യും.അതേസമയം,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |