ന്യൂഡൽഹി: ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫിക്കുള്ള (എസ്.എം.എ) മരുന്ന് നിർമ്മിക്കുന്നതിൽ നിന്ന് ഹൈദരാബാദിലെ നാറ്റ്കോ ഫാർമയെ വിലക്കണമെന്ന സ്വിസ് മരുന്നു കമ്പനിയായ റോഷിന്റെ ഹർജി സുപ്രീംകോടതി തള്ളി. നേരത്തെ ഡൽഹി ഹൈക്കോടതിയും ആവശ്യം നിരസിച്ചിരുന്നു. ഹൈക്കോടതി നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. തങ്ങളുടെ പേറ്റന്റ് അവകാശങ്ങൾ അവസാനിക്കുന്നതു വരെ ഹൈദരാബാദിലെ മരുന്നു കമ്പനിയെ വിലക്കണമെന്നായിരുന്നു സ്വിസ് കമ്പനിയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |