
ന്യൂഡൽഹി: വിവാദമായ മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അതുൽ ശ്രീധരന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്ന് ക്യാമ്പയിൽ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സി.ജെ.എ.ആർ) സംഘടന ആവശ്യപ്പെട്ടു. ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ആദ്യശുപാർശ കേന്ദ്ര ഇടപെടലിനെ തുടർന്ന് സുപ്രീംകോടതി കൊളീജിയം തിരുത്തിയിരുന്നു. അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാൻ വീണ്ടും ശുപാർശ ചെയ്‌തപ്പോൾ കേന്ദ്രം അംഗീകരിക്കുകയും ചെയ്‌തു. ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ രാജ്യത്തെ അറിയിച്ച കേണൽ സോഫിയ ഖുറേഷി, ഭീകരരുടെ സഹോദരിയാണെന്ന തരത്തിൽ മദ്ധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി വിജയ് ഷാ വിവാദപരാമർശം നടത്തിയിരുന്നു. ആ ബി.ജെ.പി മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ജഡ്‌ജിയാണ് അതുൽ ശ്രീധരൻ. സ്ഥലംമാറ്റത്തിൽ സംശയങ്ങളുയർന്നിട്ടുണ്ട്. കാരണങ്ങൾ വ്യക്തമല്ല. ശിക്ഷയെന്ന നിലയിലാണോ ?. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച് ചോദ്യങ്ങളുയരുന്നുവെന്നും സംഘടന കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |