SignIn
Kerala Kaumudi Online
Thursday, 19 February 2026 1.49 AM IST

20ന് മുൻപ് ചുമതലയേൽക്കാൻ ജസ്റ്റിസ് നിഷ ബാനുവിന് ഉത്തരവ്

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയിൽ ജഡ്‌ജിയായ ജസ്റ്റിസ് ജെ. നിഷാബാനുവിനോട് ഡിസംബർ 20ന് മുൻപ് കേരള ഹൈക്കോടതിയിൽ ചുമതലയേൽക്കാൻ ആവശ്യപ്പെട്ട് രാഷ്‌ട്രപതി ഭവൻ ഉത്തരവിറക്കി. ഒക്ടോബർ 14-ന് ജസ്റ്റിസ് ബാനുവിനെ സ്ഥലംമാറ്റി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടും ചുമതല ഏൽക്കാത്ത സാഹചര്യത്തിലാണിത്.

മകന്റെ വിവാഹം പരിഗണിച്ച് അവധി അനുവദിക്കണമെന്നും സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബാനു മദ്രാസ് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ജസ്റ്റിസ് ബാനു മദ്രാസ് ഹൈക്കോടതി കൊളീജിയത്തിൽ തുടരുന്നുണ്ടോ എന്നും പുതിയ ജഡ്‌ജിമാരുടെ ശുപാർശ പട്ടികയിൽ ഒപ്പിട്ടിട്ടുണ്ടോ എന്നും ചോദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എം.പി കെ.എം. സുധ ലോക്‌സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.

മറ്റൊരു ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റമായാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 217 പ്രകാരം ജഡ്ജി നിലവിലെ ഓഫീസ് ഒഴിയേണ്ടതുണ്ടെന്ന മറുപടി മാത്രമാണ് നിയമ മന്ത്രി അർജുൻ മേഘ്‌വാൾ നൽകിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY