
ബംഗളൂരു: ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയന്ന് കർണാടക ഹൈക്കോടതിയെ സമീപിച്ച് യുവതി. ബംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന കാജൽ രാജ് പുരോഹിതാണ് അച്ഛൻ അശോക് പുരോഹിതിൽ നിന്ന് സംരക്ഷണം തേടി കോടതിയിലെത്തിയത്. തനിക്ക് താത്പര്യമില്ലാത്ത വിവാഹത്തിന്നിർബന്ധിക്കുന്നുവെന്നും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ അനുവദിക്കുന്നില്ലെന്നും കാജൽ കോടതിയെ ധരിപ്പിച്ചു. ആവശ്യം പരിഗണിച്ച ഹൈക്കോടതി യുവതിക്ക് സംരക്ഷണം നൽകണമെന്ന് പൊലീസിനോട് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |