
മുംബയ്: മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, തങ്ങളുടെ നാല് നിയുക്ത കൗൺസിലർമാരെ കാണാനില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗം. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. അതിനിടെ നാലുപേരും ശിവസേന ഷിൻഡെ വിഭാഗത്തിലേക്കുപോയിരിക്കാമെന്ന് അഭ്യൂഹങ്ങളുയർന്നു.
122 അംഗങ്ങളുടെ മുൻസിപ്പൽ കോർപ്പറേഷനിൽ 53 അംഗങ്ങളാണ് ഷിൻഡെ വിഭാഗത്തിനുള്ളത്. ബി.ജെ.പിക്ക് 50 അംഗങ്ങൾ. അഞ്ച് എം.എൻ.സി അംഗങ്ങൾ ഷിൻഡെ വിഭാഗത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. കാണാതായ നാലുപേരുടെ പിന്തുണ കൂടിയായാൽ ഷിൻഡെ വിഭാഗത്തിന് 62 മറികടക്കാനാകും.
ഉദ്ധവ് വിഭാഗത്തിന് 11 കൗൺസിലർമാരുടെ പിന്തുണയാണുള്ളത്. രണ്ട് പേർ ഷിൻഡെ പാളയത്തിൽ എത്തിയെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ചിലർ പാർട്ടിയുമായി ബന്ധപ്പെടുന്നില്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |