
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്‌ത്വാറിലെ സിങ്പോര മേഖലയിൽ മൂന്ന് ഭീകരരെ സെെന്യം വളഞ്ഞിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് അതിർത്തി മേഖലകളിൽ ശക്തമായ നിരീക്ഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്ന് സെെന്യം പ്രദേശം വളയുകയായിരുന്നു. നിലവിൽ പാരാ സ്‌പെഷ്യൽ ഫോഴ്സിലെ സെെനികരാണ് ഈ മേഖലയിൽ തെരച്ചിൽ നടത്തുന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |