
കൊച്ചി: ഇന്ത്യയിലെ വളർച്ചാ തന്ത്രത്തിൽ നിർണായക നേട്ടമായി വോൾക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്.യു.വിയായ ടെയ്‌റോൺ ആർലൈന്റെ പ്രാദേശിക അസംബ്ലിംഗ് ആരംഭിച്ചു. മഹാരാഷ്ട്രയിലെ കമ്പനിയുടെ ഛത്രപതി സംഭാജിനഗർ പ്ലാന്റിലാണ് ഈ മോഡൽ അസംബ്ലിംഗ് ചെയ്യുന്നത്. 2026ലെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യാനുള്ള പദ്ധതിയോട് ചേർന്നാണ് ഉത്പാദനം ആരംഭിച്ചിരിക്കുന്നത്.
പ്രീമിയം ജർമൻ എൻജിനീയർഡ് വാഹനങ്ങളെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനുള്ള വോൾക്‌സ്‌വാഗണിന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇന്ത്യയിലെ വോൾക്‌സ്‌വാഗണിന്റെ ഏറ്റവും പ്രീമിയം എസ്.യു.വിയായി സ്ഥാനമിടുന്ന ടെയ്‌റോൺ ആർലൈൻ, യഥാർത്ഥ 7സീറ്റർ സൗകര്യം, ദിനസഹചര്യങ്ങൾക്ക് അനുയോജ്യമായ പ്രായോഗികത, സ്‌പോർട്ടി ആർലൈൻ ഡിസൈൻ എന്നിവയോടെ പ്രീമിയം എസ്.യു.വി വിഭാഗത്തിൽ വോൾക്‌സ്‌വാഗണിന്റെ സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കുമെന്ന് കമ്പനി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |