SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.26 PM IST

മുൻപും അപകടത്തിൽപ്പെട്ടിട്ടുള്ള ലിയർജെറ്ര് 45 എക്‌സ്.ആർ

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: ഡൽഹിയിലെ വി.എസ്.ആർ വെഞ്ച്വേഴ്സിന്റെ പക്കൽ ഏഴ് ലിയർജെറ്ര് 45 ശ്രേണിയിൽപ്പെട്ട വിമാനങ്ങളാണുള്ളത്. ഇതിലൊന്നാണ് ബാരാമതിയിൽ തകർന്നുവീണത്. 2023 സെപ്‌തംബർ 14ന് ലിയർജെറ്ര് 45 ശ്രേണിയിൽപ്പെട്ട മറ്റൊരു വിമാനം മുംബയ് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. അന്നും ലാൻഡിംഗിലായിരുന്നു പിഴവ്. റൺവേയിൽ നിന്ന് തെന്നിമാറി വിമാനത്തിന് കാര്യമായ തകരാറുകൾ സംഭവിച്ചിരുന്നു. അതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

സുരക്ഷിതമെന്ന്

100% സുരക്ഷിതമാണ് വിമാനമെന്ന് വി.എസ്.ആർ വെഞ്ച്വേഴ്സിന്റെ ഉടമ വി.കെ. സിംഗ് അവകാശപ്പെട്ടു. അനുഭവസമ്പന്നരായ പൈലറ്റുമാരാണ് വിമാനം പറത്തുന്നത്. മോശം കാഴ്ചാപരിധിയാകാം ബാരാമതിയിലെ ദുരന്തത്തിന് കാരണമെന്നും കൂട്ടിച്ചേർത്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY