
അഹമ്മദാബാദ്: ബോംബ് ഭീഷണിയെത്തുടർന്ന് കുവൈത്ത് - ഡൽഹി ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിംഗ്. വിമാനത്തിൽ നിന്ന് ഭീഷണിക്കുറിപ്പ് ലഭിച്ചതോടെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം.
180 യാത്രക്കാരുമായി ഡൽഹിയിലേക്ക് വരികയായിരുന്നു വിമാനം. ഇതിനിടെ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ കൈയപ്പടയിൽ എഴുതിയ കുറിപ്പ് ഒരു യാത്രക്കാരന് ലഭിക്കുകയും വിവരം ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ നിർദ്ദേശം നൽകി. രാവിലെ 6.40ഓടെ അഹമ്മദാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
യാത്രക്കാരെ പുറത്തിറക്കി സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും വിശദമായ പരിശോധന നടത്തി. സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
