SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.25 PM IST

20 പുതിയ ദേശീയ ജലപാത

Increase Font Size Decrease Font Size Print Page
d

ഗുജറാത്തിലെ ഡാങ്കുനിയെയും സൂററ്റിനെയും ബന്ധിപ്പിച്ച് പുതിയ ചരക്ക് ഇടനാഴി.

 5 വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ, ആദ്യം ഒഡീഷയിലെ ജലപാത-5 പാരദീപ്, ധമ്ര തുറമുഖങ്ങളുമായി ബന്ധിപ്പിച്ച്.  ജലഗതാഗതവുമായി ബന്ധപ്പെട്ട് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും.

 സീപ്ലെയിനുകൾക്കായി തദ്ദേശീയ നിർമ്മാണ പദ്ധതി.

 വൈദ്യുതി, ഉരുക്ക്, സിമന്റ്, റിഫൈനറികൾ വ്യവസായങ്ങളിലെ കാർബർ വികിരണം കുറയ്‌ക്കാനുള്ള പദ്ധതിക്ക് 20,000 കോടി.

ബാങ്കിഗ് മേഖലപരിഷ്കരിക്കും

 ബാങ്കിംഗ് മേഖല പരിഷ്‌കരിക്കാൻ ഉന്നതാധികാര സമിതി

 പവർ ഫിനാൻസ് കോർപറേഷനും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനും പുനഃക്രമീകരിക്കും.

 ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ചട്ടങ്ങൾ പുനരവലോകനം ചെയ്യും.

ഒരു ലക്ഷം ഹെൽത്ത്

പ്രാക്ടിഷണർമാർ

ഒപ്‌റ്റോമെട്രി, റേഡിയോളജി, അനസ്‌തേഷ്യ, ഒ.ടി. ടെക്‌നോളജി, അപ്ലൈഡ് സൈക്കോളജി, ബിഹേവിയറൽ ഹെൽത്ത് എന്നീ മേഖലകളിൽ 5 വർഷത്തിനുള്ളിൽ 100,000 യോഗ്യതയുള്ള ഹെൽത്ത് പ്രാക്‌ടീഷണർമാർ(എ.എച്ച്.പി)

വയോജന, അനുബന്ധ പരിചരണ സേവനങ്ങൾ ഉൾക്കൊള്ളുന്ന പരിചരണ പരിസ്ഥിതി സംവിധാനത്തിന് രൂപം നൽകും.

 വെൽനസ്, യോഗ, മെഡിക്കൽ, സഹായ ഉപകരണങ്ങൾ എന്നിവയുടെ പരിശീലനത്തിന എൻ‌.എസ്‌.ക്യു‌.എഫ്-അലൈൻഡ് പ്രോഗ്രാമുകൾ വികസിപ്പിക്കും.1.5 ലക്ഷം കെയർഗിവർമാർക്ക് പരിശീലനം നൽകും.

ആയുഷ് ഫാർമസികൾ

നവീകരിക്കും

 ആയുഷ് ഫാർമസികളും ഡ്രഗ് ടെസ്റ്റിംഗ് ലാബുകളും നവീകരിക്കും

പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ ഗവേഷണം, പരിശീലനം, അവബോധം എന്നിവ ലക്ഷ്യമിട്ട് ജാംനഗറിലെ ഡബ്‌ള്യു.എച്ച്.ഒ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്റർ നവീകരിക്കും.

 സ്വകാര്യ മേഖലയിൽ വെറ്ററിനറി, പാരാ വെറ്ററിനറി കോളേജുകൾ, വെറ്ററിനറി ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ, ബ്രീഡിംഗ് സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കാൻ സാമ്പത്തിക സഹായ പദ്ധതി.

 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും അനിമേഷൻ മേഖലയുമായി ബന്ധപ്പെട്ട എ.വി.ജി.സി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കാൻ മുംബയ് ഇന്ത്യൻ ക്രിയേറ്റീവ് ടെക്നോളജീസ് ഇൻസ്റ്റിറ്റ്യൂട്ടിന് സഹായം

5 യൂണി.ടൗൺഷിപ്

പ്രധാന വ്യാവസായിക, ലോജിസ്റ്റിക്സ് ഇടനാഴികളുടെ സമീപം 5 യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ: ഒന്നിലധികം സർവകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ എന്നിവയുള്ളത്.

 നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ്, നാഷണൽ ലാർജ് ഒപ്റ്റിക്കൽ-ഇൻഫ്രാറെഡ് ടെലിസ്കോപ്പ്, ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പ്, കോസ്‌മോസ് -2 പ്ലാനറ്റോറിയം എന്നിവിടങ്ങളിൽ നവീകരണം.

ടൂറിസം ഗൈഡുകൾക്ക്

പരിശീലനം

 നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയെ അപ്‌ഗ്രേഡ് ചെയ്‌ക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കും.

 20 പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ 10,000 ഗൈഡുകൾക്ക് ഉന്നത പരിശീലനം.

സാംസ്കാരിക, ആത്മീയ, പൈതൃക പ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളെയും ഡിജിറ്റലായി രേഖപ്പെടുത്താൻ നാഷണൽ ഡെസ്റ്റിനേഷൻ ഡിജിറ്റൽ നോളജ് ഗ്രിഡ്.

ലോത്തൽ, ധോളവീര, രാഖിഗർഹി, ആദിച്ചനല്ലൂർ, സാരനാഥ്, ഹസ്തിനപൂർ, ലേ കൊട്ടാരം എന്നിവയുൾപ്പെടെ 15 പുരാവസ്തു കേന്ദ്രങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളാക്കി വികസിപ്പിക്കും. പൊതുജനങ്ങൾക്ക് നടപ്പാത അടക്കം സൗകര്യങ്ങൾ.

സ്പോർസ് ഉത്പന്നങ്ങൾ

വിലക്കുറവിൽ

പത്തുവർഷത്തെ കായിക വികസനം ലക്ഷ്യമിട്ട് ഖേലോ ഇന്ത്യ മിഷൻ:പരിശീലനത്തിനും മത്സരത്തിനുമുള്ള അടിസ്ഥാന വികസനം, പരിശീലകരെയും സപ്പോർട്ടിംഗ് സ്റ്റാഫിനെയും സജ്ജമാക്കൽ


 ഉയർന്ന നിലവാരമുള്ള വിലക്കുറവുള്ള സ്‌പോർട്‌സ് ഉൽപ്പന്നങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ നിർമ്മാണം, ഗവേഷണം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംരംഭം.

നിംഹാൻസ്

 ദിവ്യാംഗർ കൗശൽ യോജന: ഭിന്നശേഷിക്കാർക്ക് ഐടി, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ പാനീയ മേഖലകളിൽ വ്യവസായ പരിശീലനത്തിലൂടെ മാന്യമായ ഉപജീവന അവസരങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതി.

 ദിവ്യാംഗ് സഹാറ യോജന: ദിവ്യാംഗ സഹായ ഉപകരണങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കൽ, പ്രധാനമന്ത്രി ദിവ്യശാകേന്ദ്രങ്ങളെ ശക്തിപ്പെടുത്തൽ, ദിവ്യാംഗർക്കും മുതിർന്ന പൗരന്മാർക്കുമുള്ള സഹായ ഉൽപ്പന്നങ്ങളുടെ ആധുനിക റീട്ടെയിൽ മാർട്ടുകൾ സ്ഥാപിക്കൽ എന്നിവയ്‌ക്കായി.

 കണ്ടെയ്നർ നിർമ്മാണ പദ്ധതിക്കായി 5 വർഷത്തേക്ക് 10,000 കോടി

 നിർമ്മാണ-അടിസ്ഥാനവികസന മേഖലകളിൽ ഉപയോഗിക്കുന്ന ബഹുനില അപ്പാർട്ട്മെന്റിലെ ലിഫ്റ്റുകൾ, വലുതും ചെറുതുമായ അഗ്നിശമന ഉപകരണങ്ങൾ മുതൽ മെട്രോകളും ഉയർന്ന ഉയരത്തിലുള്ള റോഡുകളും നിർമ്മിക്കുന്നതിനുള്ള ടണൽ-ബോറിംഗ് ഉപകരണങ്ങൾ തുടങ്ങി വൻ ഉപകരണങ്ങളുടെ അഭ്യന്തര ഉൽപാദനത്തിന് പ്രത്യേക പദ്ധതി.
 ദുർഗാപൂർ കേന്ദ്രീകരിച്ച് സംയോജിത കിഴക്കൻ തീര വ്യാവസായിക ഇടനാഴി വികസിപ്പിക്കും.

 അരുണാചൽ പ്രദേശ്, സിക്കിം, അസം, മണിപ്പൂർ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബുദ്ധമത സർക്യൂട്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY