
ചെന്നൈ: കമ്മ്യൂണിസ്റ്റ്- മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രജ്ഞൻ കാൾ മാർക്സിന്റെ പൂർണകായ പ്രതിമ ചെന്നൈ എഗ്മോറിലെ ഗവ. മ്യൂസിയത്തിനു മുന്നിൽ തമിഴ്നാട് സർക്കാർ സ്ഥാപിച്ചു.ഇന്നലെ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രതിമ അനാവാരണം ചെയ്തു. മാർക്സിന്റെ ജീവിതത്തെയും ആശയങ്ങളെയും കുറിച്ചുള്ള ഒരു പ്രദർശനവുമുണ്ടായിരുന്നു.ഇന്ത്യയിലെ ഒരു പ്രധാന മഹാനഗരത്തിൽ മാർക്സിന്റെ പ്രതിമ സ്ഥാപിച്ചതിൽ സി.പി.എം, സി.പി.ഐ സംസ്ഥാന നേതൃത്വം സർക്കാരിന് നന്ദി അറിയിച്ചു
ടി.ആർ.ബാലു എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, സി.പി.ഐ സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യൻ, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ,വി.സി.കെ നേതാവ് തോൽ. തിരുമാവളവൻ, എം.ഡി.എം.കെ മേധാവി വൈകോ, മുതിർന്ന സി.പി.എം നേതാവ് ജി. രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ 2 ന്, സംസ്ഥാന സർക്കാർ നഗരത്തിൽ കാൾ മാർക്സിന്റെ ഒരു പ്രതിമ സ്ഥാപിക്കുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
