SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.36 PM IST

ആണവായുധ അഗ്‌നി മിസൈൽ പരീക്ഷണം വിജയം

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: ആണവായുധം വഹിക്കാൻ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ അഗ്‌നി-3 ഒഡീഷയിലെ ചാന്ദിപൂർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. മിസൈലിന്റെ എല്ലാ ഘട്ടങ്ങളും കൃത്യമായി പ്രവർത്തിച്ചെന്ന് ഡി.ആർ.ഡി.ഒ. ആണവായുധ ശേഖരം കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഉത്തരവാദികളായ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ മേൽനോട്ടത്തിലായിരുന്നു 3,000-3,500 കിലോമീറ്റർ വരെ ആക്രമണ പരിധിയുള്ള മിസൈലിന്റെ പരീക്ഷണം. രണ്ട് ഘട്ടങ്ങളായി ഖര ഇന്ധനം ഉപയോഗിക്കുന്ന മിസൈലിന് 1500 കിലോ പോർമുന വഹിക്കാനാകും. ആളെ നീളം 16.7 മീറ്റർ, രണ്ടു മീറ്റർ ചുറ്റളവ്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY