SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

യു.​എ​സ് ​വ്യാ​പാ​ര​ ​ക​രാ​ർ: പാ​ർ​ല​മെ​ന്റ് ഇന്നും ​പ്ര​ക്ഷു​ബ്ധ​മാ​കും

Increase Font Size Decrease Font Size Print Page
parliament

ന്യൂ​ഡ​ൽ​ഹി​:​ ​യു.​എ​സു​മാ​യു​ള്ള​ ​വ്യാ​പാ​ര​ ​ക​രാ​ർ​ ​ഇ​ന്ത്യ​ൻ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ ​ഹ​നി​ക്കു​മെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​പാ​ർ​ല​മെ​ന്റി​ന്റെ​ ​ബ​ഡ്‌​ജ​റ്റ് ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ പ്രതിഷേധം​ ​തു​ട​രും.​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള​ ​ന​ന്ദി​ ​പ്ര​മേ​യ​ ​ച​ർ​ച്ച​യ്‌​ക്കി​ടെ​യു​ണ്ടാ​യ​ ​സം​ഭ​വ​ങ്ങ​ളും​ ​ഇ​ന്ന് ​ര​ണ്ടു​ ​ദി​വ​സ​ത്തെ​ ​ഇ​ട​വേ​ള​യ്‌​ക്ക് ​ശേ​ഷം​ ​ചേ​രു​ന്ന​ ​ഇ​രു​സ​ഭ​ക​ളെ​യും​ ​പ്ര​ക്ഷു​ബ്‌​ധ​മാ​ക്കി​യേ​ക്കും.​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​വ്യാ​പാ​ര​ ​ക​രാ​ർ​ ​പ്ര​ഖ്യാ​പി​ച്ചെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ക​ഴി​ഞ്ഞ​യാ​ഴ്‌​ച​ ​പ്ര​തി​പ​ക്ഷം​ ​ഇ​രു​ ​സ​ഭ​ക​ളി​ലും​ ​പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക​രാ​റി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​പു​റ​ത്തു​ ​വ​ന്ന​തി​നാ​ൽ​ ​പ്ര​തി​ഷേ​ധം​ ​ക​ന​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ക​രാ​റി​ന്റെ​ ​ആ​ഘാ​തം​ ​ച​ർ​ച്ച​ ​ചെ​യ്യ​ണ​മെ​ന്ന്ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ​ ​ഇ​രു​ ​സ​ഭ​ക​ളി​ലും​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സു​ക​ൾ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, PARLIAMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY