
ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മിഷനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നതതല സമിതിക്ക് കൈമാറിയ വിയോജനക്കുറിപ്പ് പുറത്തുവിടണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി. വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജാണ് രാഹുൽ ഗാന്ധിയുടെ കുറിപ്പ് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. നിയമനങ്ങളിൽ തർക്കമുണ്ടെങ്കിൽ പ്രത്യേകം ഹർജി സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്നതാണ് ഉന്നതതല സമിതി. നിയമനങ്ങൾ ഇതിനോടകം നടത്തിക്കഴിഞ്ഞതായി കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് അറിയിച്ചു. തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
