SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

തേങ്ങയുടെ ക്ഷാമം തീരും: നിർമ്മല സീതാരാമൻ

Increase Font Size Decrease Font Size Print Page
nirmala

ന്യൂഡൽഹി: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കുമുള്ള ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ബഡ്‌ജറ്റ് ചർച്ചയ്‌ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന എം.പിമാരുടെ ആരോപണത്തിൽ കഴമ്പില്ലെന്നും പറഞ്ഞു.

തേങ്ങ കേരളത്തിന്റെ ജീവൻ ധാര. അതാണ് സർക്കാർ പ്രമോട്ട് ചെയ്യുന്നത്. വിപണിയിൽ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണ്. ഉൽപ്പാദനക്ഷമമല്ലാത്ത തെങ്ങുകൾക്ക് പകരം പുതിയവ വളർത്താനുള്ള പദ്ധതി ഇതിനുള്ള പരിഹാരമാണ്. മാർക്കറ്റിൽ നല്ല എണ്ണ വരും. കേരളത്തിലെ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടും.

ചന്ദനം, കൊക്കോ, കശുമാവ് തുടങ്ങിയ വിളകളെ പിന്തുണയ്‌ക്കുമെന്ന പ്രഖ്യാപനവും കേരളത്തിന് അനുകൂലമാണ്. കശുഅണ്ടി മേഖലയെ അവഗണിച്ചെന്ന എൻ.കെ.പ്രേമചന്ദ്രന്റെ ആരോപണം തള്ളിയ മന്ത്രി കശുഅണ്ടി കർഷകർക്കുള്ള സമഗ്ര പദ്ധതിയാണ് സർക്കാർ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞു. കശുഅവണ്ടിയിൽ സ്വയംപര്യാപ്‌തത ഉറപ്പാക്കും.

TAGS: NEWS 360, NATIONAL, NATIONAL NEWS, NIRMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY