SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.33 PM IST

ആകാശം വാഴാൻ 114 റാഫേൽ കൂടി, 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പച്ചക്കൊടി

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി 3.25 ലക്ഷം കോടി രൂപയുടെ ഇടപാടിന് പ്രതിരോധ അക്വിസിഷൻ കൗൺസിലിന്റെ അനുമതി. യുദ്ധവിമാനങ്ങൾക്കായി ഇന്ത്യയുടെ ഏറ്റവും വലിയ ഇടപാടാണിത്. 17ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഡൽഹിയിലെത്തുമ്പോൾ കരാറിൽ ഒപ്പിടും. 2.5 ലക്ഷം കോടി വിമാനത്തിനും ബാക്കി മിസൈലുകൾ, സ്‌പെയർ പാർട്സുകൾ എന്നിവയ്ക്കുമാണ്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ കൗൺസിലിന്റെ നിർദ്ദേശത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷ സമിതിയും അംഗീകാരം നൽകും.

റാഫേലിന്റെ അത്യാധുനിക പതിപ്പായ (എഫ് 5) 18 വിമാനങ്ങൾ ഫ്രാൻസ് 2030ൽ ഇന്ത്യയിലെത്തിക്കും. 96 എണ്ണം മേക്ക് ഇൻ ഇന്ത്യയിൽ തദ്ദേശീയ ഘടകങ്ങളോടെ നിർമ്മിക്കാൻ സാങ്കേതിക വിദ്യ കൈമാറും. പിൻ ഫ്യൂസ്‌ലേജിന്റെ ലാറ്ററൽ ഷെല്ലുകൾ, പിൻഭാഗം, മദ്ധ്യ ഫ്യൂസ്‌ലേജ്, മുൻഭാഗം എന്നിവ നിർമ്മിക്കുക ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ ഹൈദരാബാദ് പ്ളാന്റിൽ. വിമാന അറ്റകുറ്റപ്പണി, പുതുക്കൽ, പൈലറ്റ് പരിശീലനം എന്നിവയും കരാറിൽ ഉൾപ്പെടുന്നു.

സിന്ദൂറിലെ താരം

മിഗ് 21 വിമാനങ്ങൾ ഡീകമ്മിഷൻ ചെയ്‌തതോടെ സ്‌ക്വാഡ്രൺ ശേഷി 30 ആയി കുറഞ്ഞു. വേണ്ടത് 42. അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് യുദ്ധവിമാനം ഇല്ലാത്തതിന്റെ വിടവ് റാഫേലിലൂടെ നികത്താം. ദീർഘദൂര മിസൈൽ മെറ്റിയോർ, സ്കാൽപ്പ്, ഹാമർ മിസൈലുകൾ, ലേസർ- ഗൈഡഡ് ബോംബുകൾ എന്നിവ ഘടിപ്പിച്ച റാഫേലിന്റെ കരുത്ത് ഓപ്പറേഷൻ സിന്ദൂറിൽ നിർണായകമായി.

റാഫേലും ഇന്ത്യയും

1. 4.5 ജനറേഷൻ ഇരട്ട എഞ്ചിൻ യുദ്ധവിമാനം ഇന്ത്യയ്ക്ക് നിലവിൽ 36 എണ്ണമുണ്ട്. അംബാല എയർഫോഴ്സ് സ്റ്റേഷനിലും പശ്ചിമ ബംഗാളിലെ ഹഷിമാരയിലും വിന്യസിച്ചു

2. കര, കടൽ ആക്രമണം, രഹസ്യാന്വേഷണം, ആണവ പ്രതിരോധ ദൗത്യങ്ങൾ എന്നിവ ഒറ്റപ്പറക്കലിൽ നിർവഹിക്കും. അത്യാധുനിക ഏവിയോണിക്‌സ് സ്യൂട്ട്

3. 2025 ഏപ്രിലിൽ നാവിക സേനയ്‌ക്കായി 26 റാഫേൽ- മറൈൻ യുദ്ധവിമാനങ്ങൾക്ക് 63,000 കോടി രൂപയുടെ കരാർ. ആദ്യ ബാച്ച് വിമാനങ്ങൾ 2029ൽ ലഭിക്കും

 പി- 8I നിരീക്ഷണ വിമാനം

ടാങ്ക് വേധ മിസൈൽ

 നാവിക നിരീക്ഷണത്തിന് ആറ് പി- 8I വിമാനങ്ങൾ (28,000 കോടി). 15,000 കോടിക്ക് ചാരവിമാനങ്ങൾ

 കരസേനയ്‌ക്ക് ടാങ്ക് വേധ വൈഭവ് മിസൈൽ, കവചിത വാഹനങ്ങൾക്കുള്ള അറ്റകുറ്റപ്പണി കേന്ദ്രം

 തീരദേശ സേനയ്‌ക്ക് ഇലക്‌ട്രോ- ഒപ്‌റ്റിക്കൽ- ഇൻഫ്രാറെഡ് സംവിധാനം

TAGS: NEWS 360, NATIONAL, NATIONAL NEWS, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY