SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.42 PM IST

റോഡിലെ റൺവേ; ഇന്ത്യയുടെ ശക്തി, എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി മോദി

Increase Font Size Decrease Font Size Print Page
d


നിർമ്മാണം ചൈന അതിർത്തിക്ക് സമീപം

ന്യൂഡൽഹി: ചൈന അതിർത്തിക്കു സമീപം ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി. 100 കോടിയോളം രൂപ ചെലവഴിച്ച് അസാമിലെ ദിബ്രുഗഡ്- മൊറാൻ ദേശീയപാത 127ലെ 4.2 കിലോമീറ്റ‌ർ കോൺക്രീറ്റ് സ്ട്രെച്ചിൽ പണിത അടിയന്തര ലാൻഡിംഗ് സംവിധാനം (എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി- ഇ.എൽ.എഫ്) മോദി രാജ്യത്തിന് സമ‌ർപ്പിച്ചു.

ഇവിടെ നിന്ന് നിയന്ത്രണരേഖയിലേക്ക് 300 കിലോമീറ്റർ മാത്രമാണ് ദൂരം. അടിയന്തര യുദ്ധസാഹചര്യങ്ങളിലും പ്രകൃതിദുരന്ത സമയത്തും അതിവേഗ നീക്കങ്ങൾ നടത്താൻ സംവിധാനം ഉപകരിക്കും. വടക്കുകിഴക്കൻ മേഖലയിലെ ആദ്യ ഹൈവേ- കം- റൺവേയാണിത്. ഇന്നലെ രാവിലെ 10.30ഓടെയാണ് മോദി എത്തിയത്. വ്യോമസേനയുടെ സുഖോയ്,​ റാഫേൽ യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ എന്നിവ പറന്നുയരുന്നതും അവയുടെ അഭ്യാസപ്രകടനങ്ങളും പ്രധാനമന്ത്രി വീക്ഷിച്ചു.

അടിയന്തരഘട്ടത്തിൽ ആശ്വാസം

1. അടിയന്തര സാഹചര്യങ്ങളിൽ ലാൻഡിംഗ്, ടേക്ക് ഓഫ് സൗകര്യം

2. ഡിവൈഡറുകളില്ല. ഇരുവശത്തും വേലി

3. വ്യോമസേനയുടെ സഹകരണത്തോടെ നിർമ്മിച്ചത്

4. യുദ്ധവിമാനങ്ങൾക്കും യുദ്ധസാമഗ്രികൾ കൊണ്ടുവരുന്ന ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾക്കും ഉപകാരപ്പെടും

5. പ്രകൃതിദുരന്തങ്ങളിൽ വീർപ്പുമുട്ടുന്ന കിഴക്കൻ മേഖലയ്‌ക്ക് ആശ്വാസമാകും

ഗെയിം ചേഞ്ചർ

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ സൈനിക അടിസ്ഥാനസൗകര്യ വികസനത്തിൽ തന്ത്രപരമായ കൂട്ടിച്ചേർക്കലാണിത്. സേനയ്‌ക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നീക്കങ്ങൾ നടത്താനാകും. ദിബ്രുഗഡ് വിമാനത്താവളത്തിലും​ ചബുവ എയർഫോഴ്സ് സ്റ്റേഷനിലും ലാൻഡിംഗ് നടത്താനാകാത്ത സാഹചര്യമുണ്ടായാൽ റൺവേ ഉപയോഗിക്കാം. ദേശീയപാതയിലെ ലാൻഡിംഗ് സ്ട്രിപ്പുകൾ സേനയുടെ സർപ്രൈസ് മിന്നൽ നീക്കങ്ങൾക്ക് ബലമാകും.

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY