SignIn
Kerala Kaumudi Online
Thursday, 19 February 2026 4.55 AM IST

എ.ഐ ഉച്ചകോടിയിലെ സെഷനിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖർ

Increase Font Size Decrease Font Size Print Page
ai

ന്യൂഡൽഹി: എ.ഐ ഉച്ചകോടിയിലെ സെഷനിൽ പങ്കെടുത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ചേഞ്ച് സംഘടിപ്പിച്ച എ.ഐ ലീഡർഷിപ്പ് സെഷനിലെ ചർച്ചയുടെ ഭാഗമായി. 'എ.ഐ യുഗത്തിലെ ഭരണം: നിയന്ത്രണം, സ്വാധീനം, മുൻകരുതലുകൾ' എന്നതായിരുന്നു വിഷയം. മികച്ച അനുഭവമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ മാറ്റങ്ങളെ ഉൾക്കൊള്ളുമ്പോൾ തന്നെ, സുരക്ഷിതവും വിശ്വസനീയവുമായൊരു ആഗോള എ.ഐ സംവിധാനം കെട്ടിപ്പടുക്കുന്നതിലാണ് നാം കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY