ന്യൂഡൽഹി:ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ ബീഹാറിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. സംസ്ഥാനത്ത് ഒഴിവുവരുന്ന സീറ്റുകളിലൊന്നിൽ പാർട്ടി നബിനെ സ്ഥാനാർത്ഥിയാക്കി. ബീഹാർ ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലായി 37 രാജ്യസഭാ സീറ്റുകളിലേക്ക് 16 നാണ് തിരഞ്ഞടുപ്പ്.
നിലവിൽ ബിഹാറിൽ നിന്നുള്ള ലെജിസ്ളേറ്റീവ് കൗൺസിൽ അംഗമായ നിതിനെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനാണ് രാജ്യസഭാംഗമാക്കുന്നത്. ബീഹാറിൽ നിന്നുള്ള അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 202 എം.എൽ.എമാരുള്ള എൻ.ഡി.എയ്‌ക്ക് നാലിൽ ജയിക്കാനാകും. ബി.ജെ.പി സ്ഥാനാർത്ഥികളായ നിതിൻ നബിനും ശിവേഷ് കുമാറും രണ്ട് ജെ.ഡി.യു സ്ഥാനാർത്ഥികളും ജയിക്കും.അഞ്ചാം സീറ്റിൽ മത്സരിക്കുമെന്ന് ആർ.എൽ.എസ്.പി ഉപേന്ദ്ര കുശ്‌വാഹ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷത്തുനിന്ന് മൂന്നു വോട്ട് ലഭിച്ചാലേ ജയിക്കാനാകൂ.
അസമിൽ സംസ്ഥാന മന്ത്രിയായ ജോഗൻ മോഹൻ,എം.എൽ.എ തെരാഷ് ഗോവല്ല, പശ്ചിമ ബംഗാൾ മുൻ അദ്ധ്യക്ഷൻ രാഹുൽ സിൻഹ,ഛത്തീസ്ഗഡിലെ വനിതാ നേതാവ് ലക്ഷ്മി വർമ്മ, ഹരിയാനയിൽ നിന്ന് പാർട്ടി മുൻ എംപി സഞ്ജയ് ഭാട്ടിയ, ഒഡീഷ മുൻ അദ്ധ്യക്ഷൻ മൻമോഹൻ സമൽ, ബി.ജെ.ഡിയിൽ നിന്നെത്തിയ സുജീത് കുമാർ എന്നിവരുടെ സ്ഥാനാർത്ഥിത്വവും ബി.ജെ.പി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |