
ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന മഹാരാഷ്ട്രയിലെ ബാരാമതിയിൽ അടക്കം എട്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ബാരാമതിക്ക് പുറമെ ഗോയിലെ പോണ്ട, ഗുജറാത്തിലെ ഉംറേത്ത്, കർണാടകയിലെ ബാഗൽകോട്ട്, ദാവനാഗരെ സൗത്ത്, മഹാരാഷ്ട്രയിലെ രാഹുരി, നാഗാലൻഡിലെ കോരിദാംഗ്, ത്രിപുരയിലെ ധർമ്മനഗർ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
പോണ്ട, ബാഗൽകോട്ട്, ദാവനാഗരെ സൗത്ത്, കോരിദാംഗ്, ധർമ്മനഗർ- വോട്ടെടുപ്പ് ഏപ്രിൽ 9ന്
ബാരാമതി, രാഹുരി, ഉംറേത്ത് മണ്ഡലങ്ങളിൽ -ഏപ്രിൽ 23
എട്ടു സീറ്റുകളിലും വോട്ടെണ്ണൽ മേയ് നാലിന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |