SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.38 AM IST

അക്രമങ്ങൾ പൊറുപ്പിക്കില്ലെന്ന് ഗ്യാനേഷ് കുമാർ

Increase Font Size Decrease Font Size Print Page
a

സപ്ലിമെന്ററി പട്ടികയിലുള്ളവരെയും വോട്ടു ചെയ്യാൻ അനുവദിക്കും

ന്യൂഡൽഹി: അക്രമങ്ങളൊഴിഞ്ഞ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും, ഇതിനു വിരുദ്ധമായി ആരു പ്രവർത്തിച്ചാലും കർശന നടപടിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. പശ്ചിമബംഗാളിലെ സാഹചര്യം മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതികരണം.

ബംഗാളിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരം ജുഡിഷ്യൽ ഓഫീസർമാർ, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ പരാതികൾ കേൾക്കുന്നുണ്ട്. യോഗ്യരായ വോട്ട‌ർമാരുടെ സപ്ലിമെന്ററി പട്ടിക വരുന്ന മുറയ്‌ക്ക് അതിലുള്ളവരെയും വോട്ടു ചെയ്യാൻ അനുവദിക്കും. പശ്ചിമബംഗാളിലെ 294 സീറ്റുകളിൽ 152 എണ്ണം ഏപ്രിൽ 23നും, 142 എണ്ണം ഏപ്രിൽ 29നും ബൂത്തിലേക്ക് പോകും. കഴിഞ്ഞ തവണ 8 ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ്.

സാമൂഹിക മാദ്ധ്യമങ്ങൾ നിരീക്ഷിക്കും.വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും.നർമിത ബുദ്ധി (എ.ഐ), ഡീപ്ഫേക്ക് എന്നിവയുടെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാലും നടപടിയുണ്ടാകും.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.