ന്യൂഡൽഹി : രാജ്യത്തിന് ആശ്വാസമായി കൊവിഡ് വ്യാപന തോത് കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നു നിൽക്കുന്ന കേരളത്തിലും മഹാരാഷ്ട്രയിലും ആർ വാല്യു ഒന്നിനും താഴെയെത്തിയെന്ന് പഠനത്തിന് നേതൃത്വം നൽകുന്ന ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാത്തമറ്റിക്കൽ സയൻസസിലെ സീതാബ്ര സിൻഹ പറഞ്ഞു.
വൈറസിന്റെ വ്യാപന വേഗതയും വൈറസ് ബാധിതനായ ഒരാളിൽ നിന്ന് എത്ര പേരിലേക്ക് പകരുന്നു എന്നുമുള്ള തോത് കണ്ടെത്തുന്നതാണ് ആർ വാല്യു.
ആഗസ്റ്റ് അവസാനം ഒന്നിന് മുകളിലുണ്ടായിരുന്ന ആർ വാല്യു ഏറ്റക്കുറച്ചിലുകൾക്കൊടുവിലാണ് ഒന്നിന് താഴെയായത്.
അതേസമയം കൊൽക്കത്ത, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ആർ വാല്യു ഒന്നിന് മുകളിലാണ്.
പ്രതിദിന രോഗികകൾ 26,115
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,469 പേർ രോഗമുക്തി നേടി. 252 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 4,45,385 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |