ന്യൂഡൽഹി: രണ്ടുവർഷത്തിനിടെ ആദ്യമായി ഇന്നലെ മുംബയിൽ കൊവിഡ് മരണമില്ലാത്ത ദിവസം. 367 പുതിയ കേസുകൾ സ്ഥിരീകരിച്ചെങ്കിലും കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തില്ല. 1.97 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള മുംബയിൽ 5,030 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഗ്രേറ്റർ മുംബയ് കോർപറേഷന്റെ മികച്ച പ്രകടനമാണ് ഇതിന് പിന്നിലെന്ന് സിവിക് കമ്മിഷണർ ഇക്ബാൽ സിംഗ് പറഞ്ഞു. കൊവിഡ് രണ്ടാംതരംഗ സമയത്ത് മുംബയിൽ പ്രതിദിനം 11,000 കേസുകൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |