ചെന്നൈ: തമിഴ് സൂപ്പർതാരവും അണ്ണാ ഡി.എം.കെ സ്ഥാപകനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം.ജി.ആറിനു വൃക്കദാനം ചെയ്ത സഹോദരപുത്രി എം.ജി.സി.ലീലാവതി (72) അന്തരിച്ചു. എം.ജി.ആറിന്റെ മൂത്ത സഹോദരൻ എം.ജി.ചക്രപാണിയുടെ മകളാണ്. 1984ലാണ് ലീലാവതി വൃക്കരോഗം ബാധിച്ച എം.ജി.ആറിന് തന്റെ വൃക്ക ദാനം ചെയ്യുന്നത്. തൃശൂർ ചേലക്കരയിൽ ഭർത്താവ് ഡോ. രവീന്ദ്രനാഥിനൊപ്പം താമസിച്ചിരുന്ന അവർ 1989ലാണ് ചെന്നൈയിൽ സ്ഥിരതാമസമാക്കിയത്
2017ൽ ബി.ജെ.പിയിൽ ചേർന്നു. രണ്ട് പെൺമക്കളുണ്ട്. അന്തരിച്ച നടൻ എം.ജി.സി.സുകുമാരൻ സഹോദരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |