വാങ്കഡെ: അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം തന്നെ ന്യൂസിലൻഡിനെ ആൾഔട്ടാക്കി ഇന്ത്യ വിജയവും പരമ്പരയും (1-0) സ്വന്തമാക്കി. റൺ നിരക്കിൽ (372) ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് വിജയം. 540 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന് 140/5 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ന്യൂസിലൻഡ് 167 റൺസിന് ഓൾഔട്ടായി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ട്വന്റി-20 ലോകകപ്പിലും തങ്ങളെ തോൽപ്പിച്ച ന്യൂസിലൻഡിനോടുള്ള മധുര പ്രതികാരം കൂടിയായി ഇന്ത്യയ്ക്ക് ഈ പരമ്പര നേട്ടം. ജയത്തോടെ ടെസ്റ്റ് റാങ്കിംഗിൽ ന്യൂസിലൻഡിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനും ഇന്ത്യയ്ക്കായി. മായങ്ക് അഗർവാൾ കളിയിലെയും ആർ.അശ്വിൻ പരമ്പരയിലെയും താരമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |