SignIn
Kerala Kaumudi Online
Thursday, 19 September 2024 3.16 AM IST

സൻസദ് ടിവി ചർച്ചയിൽ നിന്ന് പിൻവാങ്ങി തരൂർ

Increase Font Size Decrease Font Size Print Page
tharoor

ന്യൂഡൽഹി: പ്രതിപക്ഷ എം.പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കുന്നതുവരെ പാർലമെന്റ് നടപടികൾ സംപ്രേക്ഷണം ചെയ്യുന്ന സൻസദ് ടിവിയിൽ താൻ അവതരിപ്പിക്കുന്ന 'ടു ദി പോയന്റ്' പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ശശി തരൂർ എം.പി അറിയിച്ചു. പാർലമെന്റ് നടപടികൾ നടക്കുമ്പോൾ ഭരണപക്ഷ എം.പിമാരെ മാത്രം കാണിക്കുന്ന സൻസദ് ടിവി നിലപാടിനെ തരൂർ വിമർശിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട ശിവസേനാ എം.പി പ്രിയങ്കാ ചതുർവേദി സൻസദ് ടിവിയിലെ 'മേരി കഹാനി' എന്ന പരിപാടിയിൽ നിന്ന് പിന്മാറിയിരുന്നു. അതേസമയം, 12 എം.പിമാർക്കെതിരായ സസ്‌പെൻഷൻ പിൻവലിക്കുന്നതു വരെ രാജ്യസഭയിൽ നിസഹകരണം തുടരുമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, THAROOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.