ന്യൂഡൽഹി: ഭീമ കൊറെഗാവ് കേസിൽ പ്രതിയായ ആക്ടിവിസ്റ്റും അഭിഭാഷകയുമായ സുധാഭരദ്വാജിന് ബോംബെ ഹൈക്കോടതി നൽകിയ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസേ ബേല ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് എൻ.ഐ.എയുടെ പ്രത്യേക അനുമതി ഹർജി തള്ളിയത്. അന്വേഷണവും തടങ്കലും നീട്ടാനായി പ്രത്യേക കോടതി നിലവിലുള്ളപ്പോൾ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയതിനെയും കോടതി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |