ന്യൂഡൽഹി: ഭരണഘടനാ പ്രകാരം ഇന്ത്യയ്ക്ക് ഒരു ദേശീയ ഭാഷയില്ലെന്നും ഹിന്ദിക്ക് ആ പദവി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര ലോക്സഭയിൽ ടി.എൻ. പ്രതാപൻ എം.പിയെ അറിയിച്ചു.
അതേസമയം വിഭിന്ന സംസ്കാരങ്ങളുള്ള ഇന്ത്യക്കാരെ കൂട്ടിയിണക്കാൻ ഹിന്ദി പ്രചരിപ്പിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു. ഭരണഘടനയുടെ 343-ാം വകുപ്പ് പ്രകാരം ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവിയുണ്ട്. ഇംഗ്ലീഷ് ഭാഷയും ഔദ്യോഗിക ആശയവിനിമയത്തിന് ഉപയോഗിക്കുന്നു. പ്രാദേശിക ഭാഷകൾ സംരക്ഷിക്കാൻ പ്രത്യേക നയം ആവിഷ്കരിച്ചിട്ടുണ്ട്. അപ്രത്യക്ഷമാകുന്ന ഭാഷകളെ പ്രത്യേകം പരിഗണിക്കുന്ന പദ്ധതികളുമുണ്ട്. 10000ൽ താഴെ മാത്രം ആളുകൾ സംസാരിക്കുന്ന 117 ഭാഷകളെ സംരക്ഷിക്കാൻ മൈസൂർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും ശ്രദ്ധിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |