ന്യൂഡൽഹി: പെഗാസസ് സ്പൈവയറിനെ കുറിച്ച് അന്വേഷിക്കാൻ ബംഗാൾ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. വിഷയം അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്ജി ആർ.വി. രവീന്ദ്രന്റെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയ സാഹചര്യത്തിൽ കമ്മീഷൻ പ്രവർത്തനം തുടരുന്നതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |