വിജയവാഡ : വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച വിഷപാമ്പിനെ കൊന്ന വളർത്തുനായ അതേ പാമ്പിന്റെ കടിയേറ്റ് ചത്തു. ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്കടുത്തുള്ള നന്ദിഗമയിലെ ഒരു ഗസ്റ്റ് ഹൗസിലാണ് സംഭവം. തന്റെ ഉടമയെ പാമ്പിൽ നിന്ന് രക്ഷിക്കാൻ സധൈര്യം പോരാടുന്നതിനിടെയാണ് കൈസർ എന്ന വളർത്തു നായ ചത്തത്.
ഗസ്റ്റ് ഹൗസിനുള്ളിലേക്ക് കയറാൻ ശ്രമിച്ച മൂർഖൻ പാമ്പിനെ കൈസർ ആക്രമിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനിടെയിൽ മൂർഖനെ കൈസർ കൊന്നു. എന്നാൽ, ഇതിനിടെ ആറടിയോളം നീളമുണ്ടായിരുന്ന മൂർഖന്റെ കടിയേറ്റ കൈസർ അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അഞ്ച് വർഷമായി ഗസ്റ്റ് ഹൗസിന് കാവലായി കൈസറുണ്ടായിരുന്നതായി ഉടമ എൻ. മുരളി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |