ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിനകത്ത് പി.എച്ച്.ഡി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഡൽഹി പൊലീസ് പിടികൂടി. 27 വയസ് പ്രായം വരുന്ന ഇയാൾ ബംഗാൾ സ്വദേശിയാണെന്നാണ് വിവരം. പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 11.30 യോടെ ജെ.എൻ.യു ഈസ്റ്റ് ഗേറ്റിനടുത്ത് വച്ചായിരുന്നു സംഭവം നടന്നത്. കാമ്പസിലൂടെ നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ മോട്ടോർ ബൈക്കിലെത്തിയ പ്രതി കടന്ന് പിടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരാണ് വിദ്യാർത്ഥിനിയെ രക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |