ന്യൂഡൽഹി : സമാജ്വാദിപാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് എം.പി സ്ഥാനം രാജിവച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കർഹാലിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് രാജി. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിറുത്തി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനാണ് അഖിലേഷ് യാദവിന്റെ നീക്കം.
സമാജ്വാദി പാർട്ടി നേതാവ് അസം ഖാനും എം.പി സ്ഥാനം രാജിവച്ചു. ശനിയാഴ്ച ലഖ്നൗവിൽ ചേരുന്ന എസ്.പി എം.എൽ.എമാരുടെ യോഗത്തിൽ അഖിലേഷിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. അതേ സമയം യു.പിയിൽ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ കൗൺസിലിൽ നിന്ന് രാജിവെച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |