SignIn
Kerala Kaumudi Online
Thursday, 19 September 2024 7.57 AM IST

ഇന്ത്യ - ഓസ്ട്രേലിയ കരാർ 4500 കോടി ഡോളറിന്റെ സാമ്പത്തിക സഹകരണം ഉറപ്പാക്കും

Increase Font Size Decrease Font Size Print Page
ffffd

 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നികുതി ഒഴിവാക്കും

ന്യൂഡൽഹി: പരസ്പരം വ്യാപാരവും കയറ്റുമതിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 4500 കോടി ഡോളറിന്റെ സാമ്പത്തിക സഹകരണ വ്യാപാര കരാറിൽ (ഇ.സി.ടി.എ) ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയൂം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും പങ്കെടുത്ത വെർച്ച്വൽ ചടങ്ങിൽ കേന്ദ്ര വാണിജ്യ, വ്യവസായ, മന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയൻ വ്യാപാര മന്ത്രി ഡാന്‍ ടെഹാനുമാണ് കരാറിൽ ഒപ്പിട്ടത്. ഒരു വികസിത രാജ്യവുമായി ഇന്ത്യ അടുത്ത കാലത്ത് ഏർപ്പെടുന്ന ഏറ്റവും വലിയ കരാറാണിത്.

നാലു മാസത്തിനുള്ളിൽ ഇന്ത്യൻ രത്നങ്ങൾ, ജ്വല്ലറി, തുണിത്തരങ്ങൾ, ലെതർ ഉൽപന്നങ്ങൾ, ചെരുപ്പ്, ഫർണീച്ചർ, ഭക്ഷ്യ വസ്തുക്കൾ, കാർഷിക ഉൽപന്നങ്ങൾ, എൻജിനീയറിംഗ് ഉൽപന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈൽ തുടങ്ങിയവയ്ക്ക് ഓസ്ട്രേലിയയിൽ നികുതി ഇളവോടെ വിപണി ഉറപ്പാക്കും.

ഓസ്ട്രേലിയിൽ നിന്ന് വിവിധ അസംസ്കൃത വസ്തുക്കൾ, കൽക്കരി, ലോഹ അയിര്, വൈൻ തുടങ്ങിയവ നികുതി ഇളവോടെ ഇന്ത്യയിലെത്തും. വരും വർഷങ്ങളിൽ കൂടുതൽ ഇളവ്.

ആസ്ട്രേലിയൻ വൈനും പിയർ,ഓറഞ്ച്, ആൽമണ്ട് തുടങ്ങിയവ വിലക്കുറവിൽ ഇന്ത്യയിൽ ലഭ്യമാക്കും. വൈനിന് 50 ശതമാനം നികുതി ഇളവ്.

135 മേഖലകളിൽ ഇന്ത്യയ്ക്ക് ആസ്ട്രേലിയ ഉറ്റസൗഹൃദ രാഷ്ട്ര പദവി പ്രഖ്യാപിക്കും. ഐടി, ഐടി അനുബന്ധ സേവനങ്ങൾ, ബിസിനസ് സർവീസുകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഒാഡിയോ, വിഷ്വൽ തുടങ്ങി 120 ഉപമേഖലകളിലെ വിപണനത്തിന് പ്രത്യേക പരിഗണന

 ആസ്ട്രേലിയയിൽ ഇന്ത്യയിൽ നിന്നുള്ള ഷെഫുകൾക്കും യോഗ അദ്ധ്യാപകർക്കും ക്വോട്ട. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 2-4 വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ, പ്രൊഫഷണൽ സർവീസുകളിലും മറ്റും പരസ്പര ധാരണ, യുവാക്കളായ പ്രൊഫഷണലുകൾക്ക് ജോലിക്കും അവധിക്കുമായുള്ള വിസാ സൗകര്യം. ആസ്ട്രേലിയയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകളുടെ അധിക വരുമാനത്തിന് നികുതി ഇളവ്.

 ഇന്ത്യയ്ക്ക് ആസ്ട്രേലിയയിൽ നിന്ന് 103 മേഖലകളിൽ നികുതി ഇളവും 31 മേഖലകളിൽ ഉറ്റസൗഹൃദ രാഷ്‌ട്ര പദവിയും(ബിസിനസ് സർവീസ്, കമ്മ്യൂണിക്കേഷൻ സർവീസ്, നിർമ്മാണം അനുബന്ധ എൻജിനീയറിംഗ് സർവീസ്). ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ പേറ്റന്റ് അടക്കമുള്ള നടപടിക്രമങ്ങൾക്കായി പ്രത്യേക ധാരണ

>പ്രധാനമന്ത്രി നരേന്ദ്രമോദി:

ഉഭയകക്ഷി ബന്ധത്തിലെ ചരിത്ര നിമിഷം. കരാർ പരസ്പര വിശ്വാസം പ്രതിഫലിപ്പിക്കുന്നു. കരാർ വിതരണ ശൃംഖലകളുടെ ശേഷി വദ്ധിപ്പിക്കാനും ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും. വിദ്യാർത്ഥികൾ പ്രൊഫഷണലുകൾ,വിനോദസഞ്ചാരികൾ എന്നിവരുടെ കൈമാറ്റം സുഗമമാക്കും. അത് ബന്ധം കൂടുതൽ ശക്തിപ്പെടുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.