ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരവാദികളിൽ, ലഷ്കർ കമാൻഡന്റ് യൂസൂഫ് കന്ത്രുവും ഉൾപ്പെടുന്നു.ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
ബാരമുള്ളയിലെ മാൽവ മേഖലയിൽ ഭീകരർ ഒളിച്ചു താമസിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. സൈനിക സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. പ്രദേശത്ത് കൂടുതൽ ഭീകരർ തമ്പടിച്ചിരിക്കാനിടയുണ്ടെന്ന നിഗമനത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. അതേ സമയം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് യൂസുഫ് തന്നെയാണെന്ന് കശ്മീർ പൊലീസ് മേധാവി സ്ഥിരീകരിച്ചു. നിരവധി സൈനികരെയും സിവിലിൻയൻമാരെയും വധിച്ച ഭീകരനാണ് യൂസുഫ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |