SignIn
Kerala Kaumudi Online
Friday, 20 September 2024 5.07 AM IST

കോൺഗ്രസ് ശക്തി വീണ്ടെടുക്കാൻ രാജസ്ഥാനിൽ 'നവ സങ്കല്പ ശിവിർ'

Increase Font Size Decrease Font Size Print Page
congress

 പ്രശാന്ത് കിഷോറിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ ആക്‌ഷൻ ഗ്രൂപ്പ്

ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്താനും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനുമായി രാജസ്ഥാനിലെ ഉദയ്‌പൂരിൽ മേയ് 13, 14, 15 തിയതികളിൽ 'നവ സങ്കല്പ ശിവിർ' എന്ന പേരിൽ ചിന്തൻ ശിവിർ സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോർ നിർദ്ദേശിച്ച തന്ത്രങ്ങൾ അടിസ്ഥാനമാക്കി എട്ടംഗ സമിതി സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കാൻ ഉന്നതാധികാര ആക്‌ഷൻ ഗ്രൂപ്പ്-2024 രൂപീകരിക്കും.

നിലവിലെ രാഷ്‌ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾക്കും വെല്ലുവിളികൾക്കും പുറമെ സംഘടനാപരമായി കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ, പാർട്ടിയെ ശക്തിപ്പെടുത്തൽ, അഴിച്ചുപണി തുടങ്ങിയവയും ചർച്ചചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400 പ്രവർത്തകർ പങ്കെടുക്കും. ചിന്തൻ ശിവിരിന് മുൻപ് പ്രവർത്തക സമിതി ചേരും. രാഷ്‌ട്രീയം, സംഘടന, സാമൂഹ്യ നീതിയും ശാക്തീകരണവും, സമ്പദ്‌വ്യവസ്ഥ, കർഷകരും കൃഷിയും, യുവാക്കളും ശാക്തീകരണവും എന്നീ ആറ് അജൻഡകളെ കേന്ദ്രീകരിച്ചായിരിക്കും ചർച്ചകൾ. വിഷയങ്ങൾ തയ്യാറാക്കാനും ചർച്ചകൾ ഏകോപിപ്പിക്കാനും 9 പേർ വീതമുള്ള ആറ് സമിതികൾക്കും കോൺഗ്രസ് അദ്ധ്യക്ഷ രൂപം നൽകി. മല്ലികാർജ്ജുന ഖാർഗെ കൺവീനറായ രാഷ്‌ട്രീയ വിഷയങ്ങൾക്കായുള്ള സമിതിയിൽ ഗുലാംനബി ആസാദ്, അശോക് ചവാൻ, ശശി തരൂർ തുടങ്ങിയവരുണ്ട്. മുകുൾ വാസ്‌നിക് നയിക്കുന്ന സംഘടനാ സമിതിയിൽ അജയ് മാക്കൻ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, രൺദീപ് സുർജെവാല, ആദിർ രഞ്ജൻ ചൗധരി തുടങ്ങിയവരാണുള്ളത്. പി. ചിദംബരമാണ് സമ്പദ്‌വ്യവസ്ഥ ചർച്ച ചെയ്യുന്ന സമിതിയുടെ കൺവീനർ. സിദ്ധരാമയ്യ, ആനന്ദ് ശർമ്മ, സച്ചിൻ പൈലറ്റ് തുടങ്ങിയ പ്രമുഖർ അംഗങ്ങളാണ്. സൽമാൻ ഖുർഷിദ് നയിക്കുന്ന സാമൂഹ്യ നീതിയും ശാക്തീകരണവും എന്ന സമിതിയിൽ മീരാകുമാർ, ദിഗ്‌വിജയ് സിംഗ്, കുമാരി ഷെൽജ, കേരളത്തിൽ നിന്ന് ആന്റോ ആന്റണി എം.പി തുടങ്ങിയവരെ ഉൾപ്പെടുത്തി. കർഷകരുടെയും കൃഷിയുടെയും വിഷയങ്ങൾ ചർച്ചചെയ്യുന്ന സമിതിയിൽ ഭൂപേന്ദ്ര സിംഗ് ഹൂഡയാണ് കൺവീനർ. അമരീന്ദർ സിംഗ് വാറിംഗ് കൺവീനറായ സമിതിയാണ് യുവാക്കളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്. റോജി എം.ജോൺ എം.എൽ.എയും സമിതി അംഗമാണ്. യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ നേരിട്ട വൻ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്തൻ ശിവിർ സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഇതിനിടെ പ്രശാന്ത് കിഷോറിന്റെ സഹായവും പാർട്ടി തേടി. അദ്ദേഹം നിർദ്ദേശിച്ച തന്ത്രങ്ങൾ അടിസ്ഥാനമാക്കി എട്ടംഗ സമിതി തയ്യാറാക്കിയ റിപ്പോർട്ട് ഏപ്രിൽ 21ന് സോണിയാ ഗാന്ധിക്ക് സമർപ്പിച്ചിരുന്നു. ഇവ നടപ്പാക്കാനാണ് ഉന്നതാധികാര ആക്‌ഷൻ ഗ്രൂപ്പ്-2024 രൂപീകരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, CHINTAN SHIVIR CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.