SignIn
Kerala Kaumudi Online
Thursday, 19 September 2024 12.34 PM IST

ഡെലീഷ്യസ്!!! പാവ് ബജിയിൽ മയങ്ങി പാറ്റ് കമിൻസ്

Increase Font Size Decrease Font Size Print Page
pav-baji

മുംബയ് :മുംബയുടെ സ്വന്തം പാവ് ബജിയുടെ മാസ്മരിക രുചിയിൽ മയങ്ങി വീണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം പാറ്റ് കമിൻസ്. ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനും ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസ് ബോളറുമായ പാറ്റ് ഐ.പി.എൽ കളിയ്ക്കാനായാണ് മുബയിൽ എത്തിയത്. ഇടവേളയ്ക്കിടെ അദ്ദേഹം ഇന്ത്യൻ ഭക്ഷണം കഴിയ്ക്കാൻ തീരുമാനിച്ചു. പത്ത് മിനിട്ടിനുള്ളിൽ ഭക്ഷണം ഓർഡർ ചെയ്യാൻ പോവുകയാണെന്ന തലക്കെട്ടോടെ വടാപാവ്, പാവ്ബാജി, മിസൽ പാവ് എന്നിവയും മറ്റുള്ളവ എന്ന ഓപ്ഷനും ഉൾപ്പെടുത്തി ആരാധകർക്ക് വോട്ട് ചെയ്യാൻ പാറ്റ് അവസരം ഒരുക്കി.

പാവ്‌ബാജിയും വടാപാവും ഇഞ്ചോടിഞ്ച് പോരാടി. 45 ശതമാനം വോട്ടോടെ വടാപാവ് ഒന്നാമതെത്തിയെങ്കിലും 36 ശതമാനം പേർ നിർദ്ദേശിച്ച പാവ് ബജിയാണ് പാറ്റ് കഴിച്ചത്. പാവ് ബജി കഴിച്ചതോടെ പാറ്റിന് മറ്റൊന്നും വേണ്ടെന്നായി. ‘ഞാൻ ഇന്ത്യയിലെത്താൻ തുടങ്ങിയിട്ടു 11 വർഷമായി, ‍എന്തുകൊണ്ട് ഇത് നേരത്തെ രുചിച്ചില്ല എന്നാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പാവ് ബജിയുടെ രുചിയെ ഡെലീഷ്യസ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, PAV BAJI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.