SignIn
Kerala Kaumudi Online
Thursday, 19 September 2024 7.14 AM IST

20 ലക്ഷത്തിന്റെ സ്വർണം എടുക്കുന്നു,ഐ ലവ് യൂ: സസ്നേഹം കള്ളൻ

Increase Font Size Decrease Font Size Print Page
ilove-you-robbery

പനാജി: മോഷണം ഒരു കലയാണെന്ന് വിശ്വസിക്കുന്ന കള്ളൻ വീട്ടുടമയ്ക്കെഴുതിയ കുറിപ്പ് വൈറലായി. അടച്ചിട്ട വീട് കുത്തിത്തുറന്ന് കയറി 20 ലക്ഷം രൂപയുടെ സ്വർണവും ഒന്നരലക്ഷം രൂപയും അടിച്ചുമാറ്റിയ ശേഷമാണ് കള്ളന്റെ മനസ് പ്രണയാർദ്രമായത്. പിന്നെ മടിച്ചില്ല. വീട്ടുടമ പെട്ടെന്ന് ശ്രദ്ധിക്കുന്ന തരത്തിൽ ടി.വി സ്ക്രീനിന് മുകളിൽ ചുവന്ന മാർക്കർ പേനകൊണ്ടെഴുതി. 'ഐ വല് യൂ- സസ്നേഹം കള്ളൻ'. സൗത്ത് ഗോവയിലെ മർഗാവ് സ്വദേശി അസിബ് എക്സക്കിന്റെ വീട്ടിലാണ് കവർച്ച നടന്നത്. രണ്ടുദിവസത്തെ അവധിയാഘോഷത്തിന് ശേഷം ചൊവ്വാഴ്ചയാണ് അസിബ് തിരിച്ചെത്തിയത്. വീട് തുറന്ന് കയറിയപ്പോൾ തന്നെ കവർച്ച നടന്നതായി തിരിച്ചറിഞ്ഞു. വീട്ടിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒന്നരലക്ഷം രൂപയും മോഷ്ടാക്കൾ അപഹരിച്ചതായി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ വീട്ടുടമയുടെ പരാതിയിൽ മർഗാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഭവനഭേദനത്തിനും മോഷണത്തിനും കേസെടുത്തിട്ടുണ്ടെന്നും ഇൻസ്‌പെക്ടർ സച്ചിൻ നർവേക്കർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, ILOVE YOU ROBBERY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.