ന്യൂഡൽഹി: ആദായ നികുതി ഇളവിനുള്ള രേഖകൾ, സംഭാവനാ വിവരങ്ങൾ, വാർഷിക ഒാഡിറ്റിംഗ് രേഖകൻ തുടങ്ങിയവ സമർപ്പിക്കാത്ത 2796 ചെറു രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. 2177 പാർട്ടികളാണ് സംഭാവനാ വിവരങ്ങൾ സമർപ്പിക്കാത്തത്. 66 പാർട്ടികൾ ആദായ നികുതി ഇളവ് തേടിയെങ്കിലും രേഖകൾ നൽകിയില്ല. സാമ്പത്തിക ക്രമക്കേട് കാട്ടിയതിന് മൂന്ന് പാർട്ടികൾക്കെതിരെ നടപടി തുടങ്ങി. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതും നിലവിലില്ലാത്തതുമായ 87 പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കും. ഇവയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടാകില്ല.
കേരളം, പശ്ചിമബംഗാൾ, അസാം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 115 പാർട്ടികളിൽ 15 പാർട്ടികൾ മാത്രമാണ് തിരഞ്ഞെടുപ്പ് ചെലവിന്റെ വിശദാംശങ്ങൾ സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |