നാഗ്പൂർ: 500 രൂപ പിൻവലിക്കാൻ ശ്രമിപ്പോൾ കിട്ടിയത് 2500 രൂപ. അത്ഭുതം. ഒരിക്കൽ കൂടി പരീക്ഷിച്ചപ്പോഴും കിട്ടിയത് അഞ്ചിരട്ടി പണം! മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഖപർഖേദയിലെ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിലാണ് പണം ശരിക്കും ഒഴുകിയത്.
വിവരമറിഞ്ഞ നാട്ടുകാർ എ.ടി.എമ്മിന് മുന്നിൽ പണമെടുക്കുവാൻ തടിച്ചുകൂടി. ബാങ്കിൽ അക്കൗണ്ടുള്ള ഒരാൾ പൊലീസിൽ വിവരം അറിയിപ്പോഴാണ് എ.ടി.എം താൽക്കാലികമായി അടച്ചുപൂട്ടിയത്.
മെഷീനിൽ 100 രൂപ വിതരണം ചെയ്യണ്ട ട്രേയിൽ 500 രൂപ അബദ്ധത്തിൽ സൂക്ഷിച്ചതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |