ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് സൈനിക മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തി. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ, എയർ ചീഫ് മാർഷൽ വി.ആർ ചൗധരി, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവരുമായുള്ള കൂടിക്കാഴ്ച്ച അര മണിക്കൂറോളം നീണ്ടു.
ചർച്ചാവിഷയം പുറത്ത് വന്നിട്ടില്ല. അഗ്നിപഥ് പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ സൈനിക വകുപ്പ് അഡിഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽപുരിയുടെ നേതൃത്വത്തിൽ വാർത്താ സമ്മേളനം നടത്തിയതിന് തൊട്ട് പിന്നാലെയാണ് സേനാ മേധാവികളുമായി പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച്ച നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |